സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ

05:16 PM Jan 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 29 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​വ​ന​ന്ത​പു​രം 10, ആ​ല​പ്പു​ഴ 7, തൃ​ശൂ​ര്‍ 6, മ​ല​പ്പു​റം 6 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 25 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ര​ണ്ട് പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ൻ​പ​ത് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ ഖ​ത്ത​റി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ മൂ​ന്ന് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ യു​കെ​യി​ല്‍ നി​ന്നും, തൃ​ശൂ​രി​ല്‍ മൂ​ന്ന് പേ​ര്‍ കാ​ന​ഡ​യി​ല്‍ നി​ന്നും, ര​ണ്ട് പേ​ര്‍ യ​എ​ഇ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നും, മ​ല​പ്പു​റ​ത്ത് ആ​റ് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 181 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​കെ 52 പേ​രും ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 109 പേ​രും എ​ത്തി​യി​ട്ടു​ണ്ട്. 20 പേ​ര്‍​ക്കാ​ണ് ആ​കെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 42 പേ​രെ ഇ​തു​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. എ​റ​ണാ​കു​ളം 16, തി​രു​വ​ന​ന്ത​പു​രം 15, തൃ​ശൂ​ര്‍ 4, ആ​ല​പ്പു​ഴ 3, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ഒ​രാ​ള്‍ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​തോ​ടെ 139 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.