ട്രെയിനിലെ മർദനം; പോലീസുകാരനെ റെയിൽവേയിൽ നിന്നും മാറ്റും

03:45 PM Jan 03, 2022 | Deepika.com
കണ്ണൂർ: ട്രെയിനില്‍ നിന്നും യാത്രക്കാരനെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ എഎസ്‌ഐ എം.സി. പ്രമോദിനെതിരെ വകുപ്പ് തല നടപടി. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയാണ് സംഭവം അന്വേഷിക്കുന്നത്.