പാലക്കാട് സഞ്ജിത്ത് വധം; ഒരാൾ കൂടി അറസ്റ്റിൽ

03:43 PM Jan 03, 2022 | Deepika.com
പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിലായി. ഒറ്റപ്പാലം അമ്പലപ്പാല സ്വദേശി ഷംസീര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.