ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച ലീ​ഡി​ലേ​ക്ക്

01:59 PM Jan 03, 2022 | Deepika.com
മൗ​ണ്ട് മോം​ഗ​നു​യി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​ലേ​ക്ക്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ബം​ഗ്ലാ​ദേ​ശ് 401/6 എ​ന്ന നി​ല​യി​ലാ​ണ്. 73 റ​ണ്‍​സ് ലീ​ഡ് നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശി​നു​ണ്ട്.

ലി​റ്റ​ൻ ദാ​സ് (86), മോ​മി​നു​ൾ ഹ​ഖ് (88), മ​ഹ്മു​ദു​ൾ ഹ​സ​ൻ ജോ​യ് (78), ന​ജ്മു​ൾ ഹൊ​സൈ​ൻ സാ​ന്േ‍​റാ (64) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ക​രു​ത്താ​യ​ത്. കി​വീ​സി​നാ​യി ട്ര​ന്‍റ് ബോ​ൾ​ട്ടും നീ​ൽ വാ​ഗ്ന​റും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

നേ​ര​ത്തെ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 328 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.