ബ​സ് ചാ​ർ​ജ് വ​ർ​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

11:37 AM Jan 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കും. കെഎ​സ്ആ​ർ​ടി​സി സി​റ്റി സ​ർ​വീ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് പു​റ​മെ വി​ദ്യാ​ർ​ഥി യാ​ത്രാ നി​ര​ക്കും വ​ർ​ധി​പ്പിക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ​ത​ല​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങു​ന്നെ​മ​ന്ന് ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.