കോഴിക്കോട്: നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്റിന്റെയും വില കുറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കുറയുന്നത്. 500 രൂപയായിരുന്ന സിമന്റിന്റെ വില ഇപ്പോള്‍ 370 ലേക്ക് താഴ്ന്നു. കമ്പി വില 80 രൂപ വരെ എത്തിയിരുന്നു.
ഇതിപ്പോള്‍ 63 രൂപയായി. കമ്പനികള്‍ക്കിടയിലെ കിടമത്സരം വില കുറയാന്‍ ഒരു കാരണമാണ്. നിര്‍മാണമേഖലയിലുള്ളവരുടെ സമ്മര്‍ദ്ദവും വില കുറയാന്‍ കാരണമായെന്ന് പറയപ്പെടുന്നു. എസിസി സിമന്റിന്റെ വിലയാണ് 490ല്‍നിന്നു 370ലേക്ക് താഴ്ന്നത്.
എല്ലാ സിമന്റ് കമ്പനികളും വില ഏതാണ്ട് 100 മുതല്‍ 120 രൂപ വരെ കുറച്ചു. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം മൂലം പലയിടത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിൽക്കുന്നതിനിടയിലാണ് നിർമാണ സാമഗ്രികൾക്കു വില കുതിച്ചുകയറിയത്.
വീടു പണിയും മറ്റും തുടങ്ങിയിരുന്നവർ വലിയ കഷ്ടത്തിലായി മാറിയിരുന്നു. കെട്ടിട നിർമാണം കാരാറെടുത്തു ചെയ്യുന്നവരും വെട്ടിലായി മാറിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത വില വർധനയിൽ സർക്കാർ ഇടപെടണമെന്ന് വിവിധ മേഖലകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
ഹാവൂ.. ആശ്വാസം! ഇറക്കത്തില്‍ കമ്പിയും സിമന്റും
11:07 AM Jan 03, 2022 | Deepika.com