ജമ്മുകാഷ്മീരില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു

11:36 AM Jan 03, 2022 | Deepika.com
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ അതിര്‍ത്തി രക്ഷാസേന പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

പട്രോളിംഗ് നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരനെ സൈനികര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.