എറണാകുളത്ത് ലോറി കയറി കൗമാരക്കാരൻ മരിച്ചു

11:28 AM Jan 03, 2022 | Deepika.com
കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന്‍ മരിച്ചു. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്.

ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.