സം​സ്ഥാ​ന​ത്ത് 45 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍

07:11 PM Jan 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 45 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​റ​ണാ​കു​ളം 16, തി​രു​വ​ന​ന്ത​പു​രം 9, തൃ​ശൂ​ര്‍ 6, പ​ത്ത​നം​തി​ട്ട 5, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് 3 വീ​തം, മ​ല​പ്പു​റം 2, വ​യ​നാ​ട് 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ ഒ​ൻ​പ​ത് പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 32 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. നാ​ല് പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലെ മൂ​ന്ന് പേ​ര്‍​ക്കും തൃ​ശൂ​രി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

എ​റ​ണാ​കു​ള​ത്ത് എ​ട്ട് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, മൂ​ന്ന് പേ​ര്‍ ഖ​ത്ത​റി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ യു​കെ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ വീ​തം ഫ്രാ​ന്‍​സ്, ഫി​ലി​പ്പി​ന്‍​സ്, തു​ര്‍​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ൻ​പ​ത് പേ​രും യു​എ​ഇ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. തൃ​ശൂ​രി​ല്‍ മൂ​ന്ന് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ സ്വീ​ഡ​നി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്.

പ​ത്ത​നം​തി​ട്ട​യി​ല്‍ യു​എ​ഇ​യി​ല്‍ നി​ന്നും ര​ണ്ട് പേ​രും, ഖ​സാ​ക്കി​സ്ഥാ​ന്‍, അ​യ​ര്‍​ലാ​ന്‍​ഡ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വീ​ത​വും വ​ന്നു. കോ​ഴി​ക്കോ​ട് ഒ​രാ​ള്‍ വീ​തം യു​കെ, ഉ​ഗാ​ണ്ട, ഉ​ക്രൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും, മ​ല​പ്പു​റ​ത്ത് ര​ണ്ട് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, വ​യ​നാ​ട് ഒ​രാ​ള്‍ യു​എ​ഇ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 152 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​കെ 50 പേ​രും ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 84 പേ​രും എ​ത്തി​യി​ട്ടു​ണ്ട്. 18 പേ​ര്‍​ക്കാ​ണ് ആ​കെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സ്ഥി​തി​ക്ക് എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഒ​രു​ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും പാ​ടി​ല്ല. അ​വ​ര്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ പൊ​തു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്യ​രു​ത്. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്ക​ണം. മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​തെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.