പാരീസ്: അര്‍ജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിക്ക് കോവിഡ്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായി കളിക്കുന്ന മെസിക്കും മറ്റു മൂന്നു പിഎസ്ജി താരങ്ങൾക്കും കോവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതരാണ് അറിയിച്ചത്.
മെസിക്കു പുറമേ യുവാന്‍ ബെര്‍നാഡ്, സെര്‍ജിയോ റിക്കോ, നഥാന്‍ ബിറ്റ്മസല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാലുപേരെയും ഐസൊലേഷനിലേക്കു മാറ്റിയെന്നും പിഎസ്ജി വ്യക്തമാക്കി.
ലയണല്‍ മെസിക്ക് കോവിഡ്; താരം ഐസൊലേഷനിൽ
05:52 PM Jan 02, 2022 | Deepika.com