ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

05:20 PM Jan 02, 2022 | Deepika.com
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ട​ലി​ൽ കാ​ണാ​താ​യ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളേ​യും ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ന്നാ​നി അ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ബ​ദ​റു, ജ​മാ​ൽ, നാ​സ​ര്‍ എ​ന്നി​വ​രെ​യാ​ണ് ബേ​പ്പൂ​രി​ന​ടു​ത്തെ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ളം ക​ണ്ടെ​ത്തി​യ​ത്. എ‌​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് വ​ള്ളം കൃ​ത്യ​മാ​യി ക​ര​ക്ക് അ​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ത്തി​നു പോ​യ വ​ള്ളം ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്ക് ശേ​ഷ​വും വ​ള്ളം ക​ര​യി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ വ​ള്ള​ത്തി​ന്‍റെ ഉ​ട​മ ഷ​ഫീ​ഖ് കോ​സ്റ്റ് ഗാ​ർ​ഡി​നെ​യും മ​റ്റും വി​വ​ര​മ​റി​യി​ച്ചു.

കോ​സ്റ്റ് ഗാ​ര്‍​ഡും തീ​ര​ദേ​ശ പോ​ലീ​സും തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബേ​പ്പൂ​രി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ളം ക​ണ്ടെ​ത്തി​യ​ത്.