നിലമ്പൂർ: ചാലിയാർ പുഴയിൽ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ മൈലാടി അമൽ കോളജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്.
പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിടെ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവും ഭാര്യ സഹോദരിയുടെ ഭർത്താവും നജീബിനൊപ്പം ഒഴുക്കിൽപ്പെട്ടെങ്കിലും ഇവരെ രക്ഷപ്പെടുത്തി.
ചാലിയാർ പുഴയിൽ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു
02:50 PM Jan 02, 2022 | Deepika.com