ഇ​ന്ത്യ​യി​ലെ 17.5 ല​ക്ഷം വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ നി​രോ​ധി​ച്ചു

12:56 PM Jan 02, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: 2021 ന​വം​ബ​റി​ൽ 17.5 ല​ക്ഷം ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ൾ വാ​ട്സ്ആ​പ്പ് നി​രോ​ധി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 602 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പു​തി​യ ഐ​ടി നി​യ​മം അ​നു​സ​രി​ച്ചാ​ണ് വാ​ട്സ്ആപ്പ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​റാ​മ​ത്തെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ടി​ലാ​ണ് ന​വം​ബ​റി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വ് ന​ൽ​കു​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്ആപ്പ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.