ആ​ല​പ്പു​ഴ​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു

03:36 AM Jan 02, 2022 | Deepika.com
മ​ണ്ണ​ഞ്ചേ​രി: ആ​ല​പ്പു​ഴ​യി​ൽ രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. രോ​ഗി​യും മ​റ്റ് യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ തെ​ക്ക് റേ​ഡി​യോ നി​ല​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രോ​ഗി​യു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.