ന്യൂഡൽഹി: പുതുവത്സരത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് മധുരം നൽകി ഇന്ത്യ. തിത്വൽ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയിൽ വച്ചാണ് രാജ്യങ്ങൾ പരസ്പരം സൗഹൃദം പുതുക്കി മധുരം പങ്കുവച്ചത്.
നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന് ശേഷം നിയന്ത്രണരേഖയിൽ ദീർഘകാലം സമാധാനം നിലനിന്നിരുന്നു.
പുതുവത്സരത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് മധുരം കൈമാറി ഇന്ത്യ
02:52 AM Jan 02, 2022 | Deepika.com