ഒ​രേ ന​മ്പ​റി​ൽ ര​ണ്ടു ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ

02:17 AM Jan 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഒ​രേ ന​ന്പ​റി​ൽ ര​ണ്ടു ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ൽ. കെ​ആ​ർ 530 കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​രേ ന​മ്പ​റി​ലു​ള്ള ര​ണ്ടു ടി​ക്ക​റ്റു​ക​ളാണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ ടി​ക്ക​റ്റ് അ​ച്ച​ടി നി​ർ​വ​ഹി​ച്ച കെ​ബി​പി​എ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം റെ​ൻ അ​റി​യി​ച്ചു.

അ​ച്ച​ടി​യി​ൽ വ​ന്ന പി​ഴ​വു മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്യ​പൂ​ർ​വ​മാ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​റു​ള്ള​തെ​ങ്കി​ലും ഇ​ത് ഗൗ​ര​വ​മാ​യി കാ​ണും. തി​ക​ച്ചും വി​ശ്വ​സ്ത​വും സു​താ​ര്യ​വു​മാ​യാ​ണ് അ​ച്ച​ടി മു​ത​ലു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​കു​പ്പ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​ച്ച​ടി​പ്പി​ഴ​വ് മൂ​ലം ഒ​രേ ന​മ്പ​റി​ൽ ഒ​ന്നി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ക​യും ഈ ​ന​മ്പ​റി​ന് സ​മ്മാ​നം ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ​മ്മാ​നാ​ർ​ഹ​ർ​ക്ക് വ​കു​പ്പ് സ​മ്മാ​ന​ത്തു​ക ന​ൽ​കും.

അ​ച്ച​ടി സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഈ ​തു​ക ഈ​ടാ​ക്കാ​ൻ ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും ലോ​ട്ട​റി ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി.