ഹ​രി​യാ​ന​യി​ലെ ക്വാ​റി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; നാ​ല് പേ​ർ മ​രി​ച്ചു

11:29 PM Jan 01, 2022 | Deepika.com
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ക്വാ​റി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഭി​വാ​നി ജി​ല്ല​യി​ലെ തോ​ഷാം ബ്ലോ​ക്കി​ലെ ദാ​ദ​മി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. കൃ​ഷി​മ​ന്ത്രി ജെ​പി ദ​ലാ​ൽ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ ണ​ൽ പ്ര​ദേ​ശ​ത്തെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ക്കി​യ​തി​ന് ശേ​ഷം ദാ​ദം ഖ​ന​ന മേ​ഖ​ല​യി​ലും ഖ​ന​ക് പ​ഹാ​രി​യി​ലും ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ ​ൻ​തോ​തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

അ​ന​ധി​കൃ​ത ഖ​ന​ന​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബി​ജെ​പി എം​പി ധ​രം​വീ​ർ സിം​ഗ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ധ​രം​വീ​ർ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.