മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ ഇന്നും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിൽ വെള്ളിയാഴ്ചത്തേക്കാൾ 13 ശതമാനം വർധനവാണ് ഇന്നുണ്ടായത്. ഏഴ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 66,87,991 ആയി. ആകെ മരണം 1,41,533 ആയി ഉയർന്നു. കഴിഞ്ഞ 11 ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കേസുകൾ നാടകീയമായി ഉയരുകയാണ്. ആറ് ഒമിക്രോൺ കേസുകളും ഇതിനിടെ റിപ്പോർട്ട് ചെയ്തു.
മുംബൈയിലും പൂനയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. ഇത് സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; പുതുതായി 9,170 പേർക്ക് രോഗം
09:46 PM Jan 01, 2022 | Deepika.com