കോവിഡ് കുതിപ്പിൽ; ആശുപത്രി സൗകര്യങ്ങൾ വ​ർ​ധി​പ്പി​ക്ക​ണമെന്ന് കേന്ദ്രം

08:14 PM Jan 01, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി കേന്ദ്ര സ​ർ​ക്കാ​ർ. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം. താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ചു.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​യി ഹോ​ട്ട​ൽ മു​റി​ക​ളും മ​റ്റും മാ​റ്റി​വയ്​ക്ക​ണം. വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നു​റ​പ്പു വ​രു​ത്ത​ണം. വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്ക​ണം.

ജി​ല്ലാ ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്ക​ണം. കൃ​ത്യ​മാ​യ ആം​ബു​ല​ൻ​സ് സേ​വ​നം ഉ​റ​പ്പു വ​രു​ത്ത​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യ്ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.