ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി ഇന്ത്യ. ഭാരത് ബയോടെക് നിർമിച്ച കോവാക്സിനാണ് കയറ്റി അയച്ചത്. അഞ്ചു ലക്ഷം ഡോസുകൾ ഉൾപ്പെട്ട ആദ്യ ഷിപ്പ്മെന്റ് ഇന്ന് അഫ്ഗാനിലെത്തി.
മറ്റൊരു അഞ്ചു ലക്ഷം ഡോസുകൾ ജനുവരി രണ്ടാം വാരം അയക്കും. കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം കൈയടക്കിയ ശേഷം ഇത് ആദ്യമായാണ് മോദി സർക്കാർ വാക്സിൻ കയറ്റി അക്കുന്നത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വികസിത രാജ്യങ്ങൾക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ നൽകുന്ന വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായാണിത്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ, മൗറീഷ്യസ്, ശ്രീലങ്ക, മാൽദീവ്സ്, ബ്രസീൽ, മൊറോക്ക, ദക്ഷിണാഫ്രിക്ക, കോംഗോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ വാക്സിൻ മൈത്രിയുടെ ഭാഗമായി ഇന്ത്യ വാക്സിൻ നൽകും.
അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് വാക്സിൻ നൽകി ഇന്ത്യ
08:01 PM Jan 01, 2022 | Deepika.com