വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ജ​നു​വ​രി​യി​ൽ അ​ധി​ക​മാ​യി പ​ത്തു​കി​ലോ അ​രി

05:00 PM Jan 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള കാ​ർ​ഡ് (പൊ​തു​വി​ഭാ​ഗം) ഉ​ട​മ​ക​ള്‍​ക്ക് ഈ​മാ​സം പ​ത്തു​കി​ലോ അ​രി അ​ധി​ക​മാ​യി ന​ല്‍​കു​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍. ഏ​ഴു​കി​ലോ 10.90 രൂ​പ നി​ര​ക്കി​ലും മൂ​ന്നു കി​ലോ 15 രൂ​പ നി​ര​ക്കി​ലു​മാ​കും വി​ത​ര​ണം ചെ​യ്യു​ക. പൊ​തു​വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് 30 രൂ​പ വി​ല​യു​ള്ള അ​രി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ക എ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്ത​യ​വാ​സി​ക​ള്‍​ക്ക് അ​ഞ്ച് കി​ലോ അ​രി​കൂ​ടി ന​ല്‍​കും. നീ​ല കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പ​തി​ന​ഞ്ചു രൂ​പ നി​ര​ക്കി​ല്‍ മൂ​ന്നു കി​ലോ അ​രി അ​ധി​ക​മാ​യി ന​ല്‍​കും. കേ​ര​ള​ത്തി​നു​ള്ള പ​ച്ച​രി, പു​ഴു​ക്ക​ല​രി അ​നു​പാ​തം 50:50 ആ​ക്കി. എ​ഫ്‌​സി​ഐ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ള കാ​ര്‍​ഡു​ക​ള്‍​ക്ക് ഡി​സം​ബ​റി​ല്‍ അ​ഞ്ചു കി​ലോ​യും ന​വം​ബ​റി​ല്‍ നാ​ലു കി​ലോ​യും അ​രി​യാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​കാ​രു​ടെ വി​ഹി​ത​ത്തി​ല്‍ മാ​റ്റ​മി​ല്ല. സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ല്‍ 17.2 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്ക്. ഡി​സം​ബ​റി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.