ത്രി​വേ​ണി സ്റ്റോ​ർ മാ​ർ​ക്ക​റ്റി​ൽ അ​തി​ക്ര​മം; തി​രു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ൽ

03:27 PM Jan 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത്രി​വേ​ണി സ്‌​റ്റോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍. വെ​ള്ള​നാ​ട് ശ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​റ്റോ​റി​ലെ ഫോ​ണ്‍ ന​ശി​പ്പി​ച്ച ശ​ശി, സ്റ്റോ​റിന്‍റെ ഷ​ട്ട​ര്‍ ഇ​ട്ട് പൂ​ട്ടു​ക​യും ചെ​യ്തു. വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ശ​ശി.

ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ത്രി​വേ​ണി സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ്റ്റോ​ര്‍ മാ​റി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. നേ​ര​ത്തെ, സ്വ​ന്തം പേ​രി​ല്ലാ​ത്ത​തി​നാ​ല്‍ ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ച​തി​ന് ശ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.