ര​ഞ്ജി​ത് ശ്രീ​നി​വാ​സ് വ​ധം; പ്ര​തി​ക​ളെ പോ​ലീ​സി​ന് പി​ടി​കൂ​ടി ന​ൽ​കാ​മെ​ന്ന് എം.​ടി.​ര​മേ​ശ്

02:34 PM Jan 01, 2022 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​കി​ക​ളെ പി​ടി​കൂ​ടി ന​ൽ​കാ​മെ​ന്ന് എം.​ടി. ര​മേ​ശ്. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ല്ലു​വി​ളി​യു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

പോ​ലീ​സി​ന് പ്ര​തി​ക​ളെ പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ പി​ടി​ച്ച് ത​രാം. പ​ക്ഷേ ശ​രീ​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ളു​ണ്ടാ​കു​മെ​ന്നും എം.​ടി ര​മേ​ശ് പ​റ​ഞ്ഞു. പോ​ലീ​സി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഒ​റ്റു​കാ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം കേ​സി​ൽ ര​ണ്ടു​പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളായ ഇ​വ​രെ പെ​രു​മ്പാ​വൂ​രി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​ത്തി​ൽ ഇ​വ​ർ​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.