വ​ർ​ക്‌​സ് കോ​ൺ​ട്രാ​ക്ട് ജി​എ​സ്ടി നി​ര​ക്കു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഉ​യ​രും

11:28 PM Dec 31, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ൾ, സ​ർ​ക്കാ​ർ എ​ന്‍റി​റ്റി​ക​ൾ എ​ന്നീ നി​ർ​വ​ച​ന​ങ്ങ​ളി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വ​ർ​ക്‌​സ് കോ​ൺ​ട്രാ​ക്ട് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ജി​എ​സ്ടി നി​ര​ക്ക് ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 18 ശ​ത​മാ​നം ആ​യി ഉ​യ​രും.

കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ടു ന​ൽ​കു​ന്ന കോ​ൺ​ട്രാ​ക്ടു​ക​ൾ​ക്ക് നി​ര​ക്കു വ​ർ​ധ​ന ബാ​ധ​ക​മ​ല്ല .ഇ​വ​ർ​ക്ക് നി​ല​വി​ലെ നി​കു​തി നി​ര​ക്കാ​യ 12 ശ​ത​മാ​നം തു​ട​രും.

ഭ​ര​ണ​ഘ​ട​ന നി​ർ​ദ്ദേ​ശി​ച്ച ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ലേ​ക്കാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പൂ​ർ​ണ സേ​വ​ന​ങ്ങ​ൾ, 25 ശ​ത​മാ​ന​ത്തി​ൽ കു​റ​വ് ച​ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ർ​ക്‌​സ് കോ​ൺ​ട്രാ​ക്ട് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ബാ​ധ​ക​മാ​യ നി​കു​തി ഒ​ഴി​വ് തു​ട​രും.

എ​ന്നാ​ൽ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ൾ സ​ർ​ക്കാ​ർ എ​ന്‍റി​റ്റി​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന പ​ക്ഷം, അ​വ​യ്ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ പൊ​തു നി​ര​ക്കാ​യ 18 ശ​ത​മാ​നം ജി​എ​സ്ടി ബാ​ധ​ക​മാ​യി​രി​ക്കും.