ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന പ​ര​മ്പ​ര; രാ​ഹു​ൽ ക്യാ​പ്റ്റ​ൻ

09:39 PM Dec 31, 2021 | Deepika.com
മും​ബൈ: ഏ​ക​ദി​ന നാ​യ​ക പ​ദ​വി ല​ഭി​ച്ച ആ​ദ്യ പ​ര​മ്പ​ര​യി​ൽ ത​ന്നെ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​രി​ക്ക് തി​രി​ച്ച​ടി​യാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ കെ.​എ​ൽ.​രാ​ഹു​ൽ ഇ​ന്ത്യ​യെ ന​യി​ക്കും. പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ജൂ​ലൈ​യി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​തി​രു​ന്ന പ്ര​മു​ഖ​രെ​ല്ലാം 18 അം​ഗ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഐ​പി​എ​ല്ലി​ലും വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ലും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യ ഋ​തു​രാ​ജ് ഗെ​യ്ഗ് വാ​ദ്, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ എ​ന്നി​വ​രും ടീ​മി​ൽ സ്ഥാ​നം നേ​ടി.

ടീം: ​കെ.​എ​ൽ.​രാ​ഹു​ൽ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, ഋ​തു​രാ​ത് ഗെ​യ്ഗ് വാ​ദ്, വി​രാ​ട് കോ​ഹ്ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, ഇ​ഷാ​ൻ കി​ഷ​ൻ, യു​സ് വേ​ന്ദ്ര ച​ഹ​ൽ, ആ​ർ.​അ​ശ്വി​ൻ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ദീ​പ​ക് ച​ഹ​ർ, പ്ര​സി​ദ് കൃ​ഷ്ണ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്.