ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ സഹോദരി ആം ആദ്മി പാർട്ടിയിൽ ചേർന്നു. അഞ്ജു സേവാഗാണ് ഇന്ന് ആം ആദ്മി പാർട്ടിയിൽ ചേർന്നത്.
ഡൽഹിയിൽ ആം ആദ്മി പാർട്ടി നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും അഞ്ജു പറഞ്ഞു. പഞ്ചാബ് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് പ്രശസ്തമാണ്. കാഴ്ചപ്പാടുകളെ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു പാർട്ടിയെ എപ്പോഴും തെരഞ്ഞെടുക്കണമെന്ന് താൻ കരുതുന്നതിനാലാണ് ആം ആദ്മി പാർട്ടിക്കൊപ്പം ചേർന്നതെന്നും അഞ്ജു പറഞ്ഞു.
വീരേന്ദർ സേവാഗിന്റെ സഹോദരി ആം ആദ്മി പാർട്ടിയിൽ
08:02 PM Dec 31, 2021 | Deepika.com