മും​ബൈ​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു

07:47 PM Dec 31, 2021 | Deepika.com
മും​ബൈ: മും​ബൈ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,428 പേ​ർ​ക്കാ​ണ് ന​ഗ​ര​ത്തി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് 47 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ൾ. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഇ​ത്ര​യും പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഹാ​ളു​ക​ളി​ലു​മു​ള്ള പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മും​ബൈ​യി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സി​ആ​ർ​പി​സി സെ​ക്ഷ​ൻ 144 അ​നു​സ​രി​ച്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ചൈ​ത​ന്യ ബു​ധ​നാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി ഏ​ഴ് വ​രെ​യാ​ണ് വി​ല​ക്ക്.

ഹാ​ളു​ക​ൾ, ബാ​റു​ക​ൾ, പ​ബ്ബു​ക​ൾ, ക്ല​ബു​ക​ൾ, റൂ​ഫ് ടോ​പ്പു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി ഒ​രി​ട​ത്തും ആ​ഘോ​ഷ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ട്രെ​യി​നു​ക​ൾ, ബ​സു​ക​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചേ ഓ​ടാ​വൂ എ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.