തിരുവനന്തപുരം: കോവളത്ത് വിദേശിയെ പോലീസ് തടഞ്ഞു. ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ വിദേശിയെ പോലീസ് തടഞ്ഞു
05:41 PM Dec 31, 2021 | Deepika.com