കോൽക്കത്ത: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. അദ്ദേഹം രണ്ടാഴ്ച വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഗാംഗുലിക്ക് പിടിപെട്ടത് ഒമിക്രോണ്‍ വകഭേദമല്ലെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
49 വയസുകാരനായ ഗാംഗുലിയെ തിങ്കളാഴ്ചയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ വർഷം രണ്ടു തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് കോവിഡ് പിടിപെട്ടതോടെ മുൻകരുതൽ എന്ന നിലയ്ക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ഈ വർഷം ആദ്യം ഗാംഗുലിയുടെ ജേഷ്ഠ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്കും കോവിഡ് പിടിപെട്ടിരുന്നു.
ഗാംഗുലി ആശുപത്രി വിട്ടു; വീട്ടിൽ നിരീക്ഷണത്തിൽ തുടരും
05:15 PM Dec 31, 2021 | Deepika.com