വെല്ലിംഗ്ടൺ: 2022നെ ആഘോഷപൂർവം വരവേറ്റ് ന്യൂസിലൻഡ്. ക്രിസ്മസ് ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലൻഡ് പുതുവര്‍ഷത്തെ വരവേറ്റത്.
ന്യൂസിലൻഡിലെ ഓക്ലൻഡ് ഹാര്‍ബര്‍ ബ്രിഡ്ജിലെ സ്കൈ ടവറിൽ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ന്യൂസിലൻഡിന് ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. സിഡ്നിയിൽ ഉൾപ്പെടെ വിപുലമാണ് ഒരുക്കങ്ങൾ തയാറാക്കിയിട്ടുണ്ട്.
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായാണ് ഇത്തവണ ലോകരാജ്യങ്ങൾ പുതുവർഷം ആഘോഷിക്കുന്നത്.
ഹാപ്പി ന്യൂയർ..! 2022നെ വരവേറ്റ് ലോകം, ന്യൂസിലൻഡിൽ പുതുവർഷമെത്തി
05:07 PM Dec 31, 2021 | Deepika.com