സം​സ്ഥാ​ന​ത്ത് 44 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ: വൈ​റ​സ് ബാ​ധ​യി​ൽ കേ​ര​ളം മൂ​ന്നാ​മ​ത്

03:39 PM Dec 31, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച പു​തി​യ​താ​യി 44 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഏ​ഴു പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

എ​റ​ണാ​കു​ള​ത്ത് 12, കൊ​ല്ലം 10, തി​രു​വ​ന​ന്ത​പു​രം എ​ട്ട്, തൃ​ശൂ​ര്‍ നാ​ല്, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ര​ണ്ട് വീ​തം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ.

സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​സ്കും സാ​നി​റ്റൈ​സ​റും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ൾ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. 23 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1270 ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 450 പേ​ര്‍​ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ഡ​ല്‍​ഹി​യി​ല്‍ 320 പേ​ര്‍​ക്കും ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ളം മൂ​ന്നാ​മ​താ​ണ്.