പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ ഒരു മാസത്തെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ അഞ്ചു മണി വരെ നിയന്ത്രണം. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ഇതനുസരിച്ച് ഇന്നു മുതൽ ജനുവരി 31 വരെയാണ് രാത്രികാല കർഫ്യൂ ഏർപ്പാടാക്കുന്നതെന്നും സർക്കാർ അറിയിച്ചു. സാമൂഹികവും വിനോദവുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
പുതുച്ചേരിയിൽ ഒരുമാസത്തെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
01:37 PM Dec 31, 2021 | Deepika.com