കു​തി​ച്ചു ക​യ​റി കോ​വി​ഡ് ക​ണ​ക്കു​ക​ൾ: ആ​ശ​ങ്ക​യി​ൽ രാ​ജ്യം

12:07 PM Dec 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,700 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​ത്തെ കോ​വി​ഡ് കേ​സു​ക​ളേ​ക്കാ​ൾ 27 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ന്ന​ത്തെ ക​ണ​ക്കു​ക​ൾ.

രാ​ജ്യ​ത്ത് നി​ല​വി​ല്‍ 91,361 സ​ജീ​വ രോ​ഗി​ക​ളാ​ണു​ള്ള​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 220 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,81,080 ആ​യി.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. 23 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1270 ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 450 പേ​ര്‍​ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ഡ​ല്‍​ഹി​യി​ല്‍ 320 പേ​ര്‍​ക്കും ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.