തിരുവനന്തപുരം: സംഘപരിവാറിന്റേത് കപട ക്രിസ്ത്യൻ സ്നേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചുനാളായി കേരളത്തിൽ ക്രിസ്ത്യൻ സ്നേഹവുമായി സംഘപരിവാർ ചുറ്റിത്തിരിയുകയാണ്. എന്നാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരേ കേന്ദ്രത്തെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വികസനത്തിനെതിരേ കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചിരിക്കുകയാണ്. മുസ്ലിം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടു പോകുന്നു. എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേരളത്തിൽ ക്രിസ്ത്യൻ സ്നേഹവുമായി സംഘപരിവാർ ചുറ്റിത്തിരിയുന്നുണ്ട്'
04:02 PM Dec 31, 2021 | Deepika.com