യു​പി​യി​ലെ ഗ്രാ​മ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്; 23 പേ​ർ​ക്കു പ​രി​ക്ക്, 15 പേ​ർ അ​റ​സ്റ്റി​ൽ

04:09 AM Dec 31, 2021 | Deepika.com
ഷം​ലി: രാ​ഷ്‌​ട്രീ​യ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഇ​രു​വി ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. ഖു​ഹാ​ൻ​ജ​പു​ര ഗ്രാ​മ​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും ക​ല്ലേ​റി​ലും വ​നി​ത​ക​ൾ ഉ​ൾ പ്പെ​ടെ 23 പേ​ർ​ക്കു പ​രി​ക്കേ​റ്റു.15 പേ​ർ അ​റ​സ്റ്റി​ലാ​യി.

ഖു​ഹാ​ൻ​ജ​പു​ര ഗ്രാ​മ​മു​ഖ്യ​ൻ നാ​സി​റും പ​ഴ​യ ഗ്രാ​മ​മു​ഖ്യ​ൻ ഇ​ർ​ഫാ​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന വാ​ക്കേ​റ്റം വ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രും തോ​ക്കു​ക​ളും ക​ല്ലു​ക​ളും ഇ​ഷ്ടി​ക​ക​ളും വ ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഏ​റ്റു​മു​ട്ടി​യ​തെ​ന്ന് എ​സ്എ​ച്ച്ഒ ശ്യാം​ബീ​ർ സിം​ഗ് പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഖു​ഹാ​ൻ​ജ​പു​ര ഗ്രാ​മ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.