മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്കും അന്റോണിയോ ഗ്രീസ്മാനും കോവിഡ്. വ്യാഴാഴ്ച ക്ലബിലെ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോകെ, ഹെക്ടർ ഹെരേര, ജോവോ ഫെലിക്സ് എന്നിവർക്കാണ് കോവിഡ് ബാധിച്ച മറ്റുള്ളവർ. ഗ്രീസ്മാനും സിമിയോണിയും ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. അഞ്ച് പേരെയും ക്വാറന്റൈൻ ചെയ്തു.
റയൽ മാഡ്രിഡിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സെർബിയൻ സ്ട്രൈക്കർ ലൂക്കാ ജോവിച്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ്, ഉറുഗ്വേ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ, ഫ്രാൻസ് മിഡ്ഫീൽഡർ എഡ്വാർഡോ കമവിംഗ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ലാലിഗ വമ്പൻമാരായ ബാർസലോണയിലെ മൂന്ന് പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്ലബിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപതായി വർധിച്ചു.
അത്ലറ്റിക്കോ പരിശീലകൻ സിമിയോണിക്കും ഗ്രീസ്മാനും കോവിഡ്
11:27 PM Dec 30, 2021 | Deepika.com