സംസ്ഥാനം രാ​ത്രി​കാ​ല നിയന്ത്രണത്തിലേക്ക്

10:10 PM Dec 30, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​മി​​​ക്രോ​​​ണ്‍ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച നാ​​​ലു ദി​​​വ​​​സ​​​ത്തെ രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം ആരംഭിച്ചു. രാ​​​ത്രി 10 മു​​​ത​​​ൽ രാ​​​വി​​​ലെ അ​​​ഞ്ചു വ​​​രെ​​​യാ​​​ണു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മ​​​റ്റു പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ത്തു​​​ന്ന മ​​​ത, സാ​​​മു​​​ദാ​​​യി​​​ക, രാ​​​ഷ്‌ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക, സാ​​​മൂ​​​ഹി​​​ക കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ൾ അ​​​ട​​​ക്കം ആ​​​ൾ​​​ക്കൂ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളൊ​​​ന്നും രാ​​​ത്രി പ​​​ത്തുമു​​​ത​​​ൽ രാ​​​വി​​​ലെ അ​​​ഞ്ചുവ​​​രെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ സ്വ​​​യം സാ​​​ക്ഷ്യ​​​പ​​​ത്രം കൈ​​​യി​​​ൽ ക​​​രു​​​ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്നു രാ​​​ത്രി മു​​​ത​​​ൽ പ​​​ത്തി​​​നു ശേ​​​ഷം ക​​​ട​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. രാ​​​ത്രി പ​​​ത്തി​​​നു ശേ​​​ഷം പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​മ​​​തിയി​​​ല്ല. പു​​​തു​​​വ​​​ത്സ​​​ര​​​ത്തി​​​ൽ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് വ്യാ​​​പ​​​ക ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​തി​​​ന് അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.