കോ​ൽ​ക്ക​ത്ത​യി​ൽ കോ​വി​ഡ് കു​തി​പ്പ്; കേ​സു​ക​ളു​ടെ എ​ണ്ണം ഒ​റ്റ ദി​വ​സ​ത്തി​നി​ടെ ഇ​ര​ട്ടി

10:08 PM Dec 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളി​ൽ വ​ൻ​കു​തി​പ്പ്. ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. ബു​ധ​നാ​ഴ്ച 540 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ഇ​ന്ന് 1,090 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

101.85 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഒ​റ്റ ദി​വ​സ​ത്തി​ലു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്താ​കെ 2,128 കേ​സു​ക​ളും 12 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​സ്ഥാ​ന​ത്തെ ടി​പി​ആ​ർ നി​ര​ക്ക് 5.4 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ കോ​ൽ​ക്ക​ത്ത​യി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​യ 12.5 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ൽ​ക്ക​ത്ത പാ​ർ​ക്ക് സ്ട്രീ​റ്റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട ആ​ഘോ​ഷം.