ചെ​ന്നൈ​യി​നെ​തി​രെ ബം​ഗ​ളൂ​രു​വി​ന് ജ​യം

10:06 PM Dec 30, 2021 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷം ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ജ​യം. ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ​യാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. ജ​യ​മി​ല്ലാ​തി​രു​ന്ന തു​ട​ർ​ച്ച​യാ​യ ഏ​ഴു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ന്ന് ബം​ഗ​ളൂ​രു​വി​ന് ജ​യി​ക്കാ​നാ​യ​ത്.

ആ​റ് ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ചെ​ന്നൈ ലീ​ഡ് നേ​ടി​യി​രു​ന്നു. മി​ർ​ല​ൻ മു​ർ​സ​യെ​വാ​ണ് ചെ​ന്നൈ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ 38-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ചെ​ന്നൈ​യു​ടെ വ​ല​യി​ലെ​ത്തി​ച്ച​ത് ക്ലെ​യ്റ്റ​ൻ സി​ൽ​വ ബം​ഗ​ളൂ​രു​വി​നെ സ​മ​നി​ല​യി​ലെ​ത്തി​ച്ചു. 43-ാം മി​നി​റ്റി​ൽ അ​ല​ൻ കോ​സ്റ്റ​യി​ലൂ​ടെ ബം​ഗ​ളൂ​രു ലീ​ഡ് നേ​ടി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ബം​ഗ​ളൂ​രു​വി​നെ ഞെ​ട്ടി​ച്ച് റ​ഹീം അ​ലി​യി​ലൂ​ടെ ചെ​ന്നൈ സ​മ​നി​ല പി​ടി​ച്ചു. തു​ട​ർ​ന്ന് 70-ാം മി​നി​റ്റി​ൽ ഉ​ദാ​ന്ത സിം​ഗി​ലൂ​ടെ ബം​ഗ​ളൂ​രു വീ​ണ്ടും മു​ന്നി​ലെ​ത്തി. 74-ാം മി​നി​റ്റി​ൽ പ്ര​തീ​ക് ചൗ​ധ​രി വീ​ണ്ടും ചെ​ന്നൈ​യു​ടെ വ​ല​കു​ലു​ക്കി. ഇ​തോ​ടെ ബം​ഗ​ളൂ​രു ജ​യം ഉ​റ​പ്പി​ച്ചു.

ജ​യ​ത്തോ​ടെ ലീ​ഗി​ൽ ഒ​ൻ​പ​ത് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി. 11 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ ആ​റാം സ്ഥാ​ന​ത്താ​ണ്.