ജി​ത്തു​വി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് ഇ​ന്ന​ലെ; തി​രി​ച്ച​റി​യാ​തെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കി

09:36 PM Dec 30, 2021 | Deepika.com
കൊ​ച്ചി: സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ പ്ര​തി ജി​ത്തു​വി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കി. ജി​ത്തു​വാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ജി​ത്തു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി​യെ​ന്നാ​ണ് ജി​ത്തു പോ​ലീ​സി​ന് ആ​ദ്യം ന​ൽ​കി​യ വി​വ​രം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.