ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക്. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്തു വിടാതിരുന്ന കോണ്‍ഗ്രസ് പാർട്ടി രാഹുലിന്റെ മടക്ക യാത്രയുടെ തീയതിയും വ്യക്തമാക്കിയിട്ടില്ല.
അതേ സമയം രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിന് വേണ്ടിയാണ് വിദേശത്തേക്ക് പോകുന്നതെന്നും ബിജെപി പ്രവർത്തകരും മാധ്യമങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല പറഞ്ഞു.
പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുലിന്റെ യാത്ര തെരെഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കാമെന്ന് ആരോപണങ്ങളുണ്ട്. പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ജനുവരി മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന പ്രചരണ പരിപാടികൾ വൈകുമെന്നും വിവരങ്ങളുണ്ട്.
ബിജെപിയും പഞ്ചാബിൽ ഇതേസമയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്തിനുള്ള ഒരുക്കങ്ങളിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണങ്ങളുടെ ഭാഗമായി ജനുവരി അഞ്ചിന് പഞ്ചാബിൽ റാലി നടത്തും.
തെരഞ്ഞെടുപ്പ് അടുത്തു; രാഹുൽ ഗാന്ധി വിദേശത്തേക്ക്
08:13 PM Dec 30, 2021 | Deepika.com