ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് 89 ലക്ഷം രൂപ പിഴ ഇനത്തിൽ പിരിച്ചെടുത്ത് ഡൽഹി. ബുധനാഴ്ചയാണ് ഇത്രയധികം തുക പിഴയായി ലഭിച്ചത്. 67 എഫ്ഐആറും രജിസ്റ്റർ ചെയ്തു.
കോവിഡ് വ്യാപനത്തെ തുടർന്നു ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ആളുകൾ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയത്. മാസ്ക് ധരിക്കാത്തതിനാണ് കൂടുതൽ പേർക്കും പിഴ ചുമത്തിയിരിക്കുന്നത്.
കോവിഡ് നിയമ ലംഘനം: ഒറ്റദിവസം 89 ലക്ഷം രൂപ പിഴ ഈടാക്കി ഡൽഹി
06:53 PM Dec 30, 2021 | Deepika.com