ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടാ​മ​ത്തെ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റും രാ​ജി​വ​യ്ക്കു​ന്നു

07:03 PM Dec 30, 2021 | Deepika.com
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ രണ്ടാമത്തെ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റും രാജി വയ്ക്കുന്പോൾ കേസിൽ അപൂർവ സംഭവമായി മാറുന്നു. ഇപ്പോഴത്തെ സ്പെഷൽ പ്രോസിക്യൂട്ടർ അ​ഡ്വ.വി.​എ​ന്‍. അ​നി​ല്‍​കു​മാർ രാജിവച്ച വാർത്തയാണ് ഇന്നലെ പുറത്തുവന്നത്.

വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു മു​ന്‍ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.സു​കേ​ശ​ന്‍ നേ​ര​ത്തെ രാ​ജി​വ​ച്ചി​രു​ന്നു.

വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ പ്രോ​സി​ക്യൂ​ട്ട​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ള​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അന്നു പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞ​ത്. അ​തേസ​മ​യം, തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

ദി​ലീ​പി​ന് എ​തി​രേ പു​തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി സു​നി​യു​മാ​യി ദി​ലീ​പി​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നാ​രോ​പി​ച്ചു സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​നു ല​ഭി​ച്ചു, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ദി​ലീ​പ് കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.