ന്യൂഡൽഹി: പ്രകൃതിക്ഷോഭം ഉണ്ടായ ആറ് സംസ്ഥാനങ്ങൾക്ക് 3,063.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയാൽ നാശം വിതച്ച ആറ് സംസ്ഥാനങ്ങൾക്കാണ് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (എൻഡിആർഎഫ്) പ്രകാരമുള്ള അധിക കേന്ദ്രസഹായം നൽകുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ആസാം, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2021-ൽ ഉണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റുകൾ എന്നിവയ്ക്ക് ഫണ്ട് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗുജറാത്തിന് 1,133.35 കോടി രൂപ കമ്മിറ്റി അനുവദിച്ചു. പശ്ചിമ ബംഗാളിന് 586.59 കോടി രൂപയും ആസാമിന് 51.53 കോടി രൂപയും കർണാടകയ്ക്ക് 504.06 കോടിയും മധ്യപ്രദേശിന് 600.50 കോടിയും ഉത്തരാഖണ്ഡിന് 187.18 കോടി രൂപയുമാണ് അനുവദിച്ചത്.
പ്രകൃതിക്ഷോഭം: ആറ് സംസ്ഥാനങ്ങൾ 3,063.21 കോടി രൂപ അനുവദിച്ച് കേന്ദ്രം
06:26 PM Dec 30, 2021 | Deepika.com