സ്ത്രീ​പീ​ഡ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: ഈ​ജി​പ്ഷ്യ​ൻ പ​ര​സ്യം പി​ൻ​വ​ലി​ച്ച് സി​ട്രോ​ൺ

06:28 PM Dec 30, 2021 | Deepika.com
കെ​യ്റോ: ഫ്ര​ഞ്ച് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സി​ട്രോ​ൺ ഈ​ജി​പ്ഷ്യ​ൻ സ്റ്റാർ ഗാ​യ​ക​ൻ അ​മ​ർ ദി​യാ​ബ് അ​വ​ത​രി​പ്പി​ച്ച പ​ര​സ്യം പി​ൻ​വ​ലി​ച്ചു. സ്ത്രീ ​പീ​ഡ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ പ​ര​സ്യ​മെ​ന്ന് രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പരസ്യം കമ്പനി പി​ൻ​വ​ലി​ച്ച​ത്.

ഡി​സം​ബ​ർ ആ​ദ്യ​മാ​ണ് പു​തി​യ പ​ര​സ്യം ക​മ്പ​നി പു​റ​ത്തി​റ​ങ്ങി​യ​ത്. 60 കാ​ര​നാ​യ അ​മ​ർ ദി​യാ​ബ് കാ​റി​ന്‍റെ റി​യ​ർ​വ്യൂ മി​റ​റി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ക​ട​ന്നു പോ​കു​ന്ന സ്ത്രീ​യു​ടെ ചി​ത്രം ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തു​ന്നു. ആ​ദ്യം സ്ത്രീ ​വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കു​ന്നി​ല്ല. തു​ട​ർ​ന്ന് ആ ​സ്ത്രീ​യെ അ​മ​ർ ദി​യാ​ബ് കാ​റി​ൽ ക​യ​റാ​ൻ ക്ഷണി​ക്കു​ന്ന​താ​ണ് പ​ര​സ്യം.

അ​റ​ബ് ബാ​രോ​മീ​റ്റ​ർ ഗ​വേ​ഷ​ണ ശൃം​ഖ​ല​യു​ടെ സ​ർ​വേ പ്ര​കാ​രം 2019ൽ ​ഈ​ജി​പ്റ്റി​ൽ 18നും 39​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഒ​രു രാ​ജ്യ​ത്താ​ണ് ഈ ​പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ര​സ്യ​ത്തി​നെ​തി​രേ വ​നി​താ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ‌‌

ഒ​രു സ്ത്രീ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​ളു​ടെ ചി​ത്ര​മെ​ടു​ക്കു​ന്ന​ത് ഭ​യാ​ന​ക​മാ​ണ്. നി​ങ്ങ​ൾ ലൈം​ഗി​ക പീ​ഡ​നം സാ​ധ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഈ​ജി​പ്റ്റി​ലെ വ​നി​താ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക റീ​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ത്ത​ര​മൊ​രു പ​ര​സ്യം പു​റ​ത്തി​റ​ക്കി​യ​തി​ൽ എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി വ്യാഴാഴ്ച സി​ട്രോ​ൺ ക​മ്പ​നി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നും ഇ​തു​വ​രെ ക്ഷ​മാ​പ​ണം ന​ട​ത്താ​ത്തി​നും അ​റ​ബ് ലോ​ക​ത്തെ മെ​ഗാ സ്റ്റാ​റാ​യ ദ​യ​ബി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം തു​ട​രു​ക​യാ​ണ്.