രാ​ജ്യ​ത്ത് 90 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

06:01 PM Dec 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​യ 90 ശ​ത​മാ​നം പേ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്ത് ശ​രാ​ശ​രി 8,000 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഏ​ക​ദേ​ശം 0.92 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. ഡി​സം​ബ​ർ 26 മു​ത​ൽ രാ​ജ്യ​ത്ത് പ​തി​നാ​യി​രം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

എ​ട്ട് ജി​ല്ല​ക​ളി​ൽ പ്ര​തി​വാ​ര പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. മി​സോ​റാ​മി​ലെ ആ​റ് ജി​ല്ല​ക​ളി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ​യും പ​ശ്ചി​മ ബം​ഗ​ളി​ലെ​യും ഓ​രോ ജി​ല്ല​ക​ളി​ലു​മാ​ണ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.