ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

05:36 PM Dec 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് മു​ത​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന്യാ​കു​മാ​രി തീ​ര​ത്ത് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള-​ക​ര്‍​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.