ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്: ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കും അ​നു​മ​തി

05:23 PM Dec 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് വേ​ണ്ടി ഹാ​ജ​രാ​ക്കേ​ണ്ട മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് ആ​യു​ർ​വേ​ദ ബി​രു​ദ​മു​ള്ള ര​ജി​സ്റ്റേ​ർ​ഡ് ഡോ​ക്ട​ർ​മാ​ർ​ക്കും അ​നു​മ​തി ന​ൽ​കി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ത്ത​ര​വി​ട്ടു.

അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​യു​ർ​വേ​ദ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രു​ടെ​യും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ പ​രി​ഗ​ണി​ച്ചി​രു​ന്നു​ള്ളൂ. ഇ​നി ആ​യു​ർ​വേ​ദ​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളാ​യ ര​ജി​സ്റ്റേ​ർ​ഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് ബി​എ​എം​എ​സ് ഡോ​ക്ട​ർ​മാ​ർ​ക്ക് എം​ബി​ബി​എ​സ് ഡോ​ക്ട​ർ​മാ​രു​ടേ​തി​ന് തു​ല്യ​മാ​യ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. വി​വി​ധ ത​ല​ത്തി​ൽ നി​ന്നു​ള്ള നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.