മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​സി​പി-​ബി​ജെ​പി സ​ർ​ക്കാ​രി​ന് മോ​ദി ആ​ഗ്ര​ഹി​ച്ചു: പ​വാ​ർ

05:21 PM Dec 30, 2021 | Deepika.com
പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ൽ 2019 ൽ ​ബി​ജെ​പി​യും എ​ൻ​സി​പി​യും ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ശ​ര​ത് പ​വാ​ർ. എ​ന്നാ​ൽ അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് താ​ൻ അ​റി​യി​ച്ച​താ​യും എ​ൻ​സി​പി ത​ല​വ​ൻ പ​റ​ഞ്ഞു.

2019ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ബി​ജെ​പി കി​ണ​ഞ്ഞു​ശ്ര​മി​ച്ചി​രു​ന്ന​താ​യും അ​തി​നാ​യി ആ​രു​ടെ കാ​ലു പി​ടി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നെ​ന്നും ശി​വ​സേ​ന എം​പി സ​ഞ്ജ‍​യ് റൗ​ത്ത് ആ​രോ​പി​ച്ചി​രു​ന്നു. റൗ​ത്തി​ന്‍റെ പ്ര​സ്താ​വ​ന ശ​രി​വ​ച്ചാ​യി​രു​ന്നു ശ​ര​ത് പ​വാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യും താ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് പ​വാ​ർ പ​റ​ഞ്ഞു. എ​ൻ​സി​പി​യും ബി​ജെ​പി​യും ഒ​ന്നി​ക്ക​ണ​മെ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്നാ​ൽ‌ താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പോ​യി അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞു- ശ​ര​ത് പ​വാ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത് എ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രി​ക്ക​ൽ കൂ​ടി ചി​ന്തി​ക്കൂ എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്ന് പ​വാ​ർ വെ​ളി​പ്പെ​ടു​ത്തി.