ജോ​ര്‍​ജ് ഓ​ണ​ക്കൂ​റി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം

05:30 PM Dec 30, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: എ​ഴു​ത്തു​കാ​ര​ന്‍ ജോ​ര്‍​ജ് ഓ​ണ​ക്കൂ​റി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം. ആ​ത്മ​ക​ഥ​യാ​യ "ഹൃ​ദ​യ​രാ​ഗ​ങ്ങ​ള്‍'​ക്കാ​ണ് പു​ര​സ്‌​കാ​രം. ബാ​ല​സാ​ഹി​ത്യ പു​ര​സ്‌​കാ​രം ര​ഘു​നാ​ഥ് പ​ലേ​രി​ക്ക് ല​ഭി​ച്ചു. "അ​വ​ര്‍ മൂ​വ​രും ഒ​രു മ​ഴ​വി​ല്ലും' എ​ന്ന കൃ​തി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. യു​വ​പു​ര​സ്‌​കാ​ര​ത്തി​ന് നോ​വ​ലി​സ്റ്റ് മോ​ബി​ന്‍ മോ​ഹ​ൻ അ​ർ​ഹ​നാ​യി. "ജ​ക്ക​ര​ന്ത' എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്കാ​രം.

നോ​വ​ലി​സ്റ്റ്, ക​ഥാ​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ജോ​ർ​ജ് ഓ​ണ​ക്കൂ​ർ സം​സ്ഥാ​ന സ​ർ​വ​വി​ജ്ഞാ​ന​കോ​ശം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ, സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ന്‍റെ പ്ര​ഥ​മ അ​നൗ​ദ്യോ​ഗി​ക ചെ​യ​ർ​മാ​ൻ, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ, ബാ​ല​കൈ​ര​ളി വി​ജ്ഞാ​ന​കോ​ശ​ത്തി​ന്‍റെ ശി​ല്പി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

1980-ലും 2004​-ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​രം, 2006-ൽ ​ത​ക​ഴി അ​വാ​ർ​ഡ്, 2009-ൽ ​കേ​ശ​വ​ദേ​വ് സാ​ഹി​ത്യ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്.